• വേപ്പിന്കുരു കടുകെണ്ണയില്‍ അരച്ചു ചാലിച്ച് തലയില്‍ പുരട്ടുക.
  • തലയില്‍ ജമാന്തിപ്പൂവ് തിരുകി ഉറങ്ങുക.
  • ആത്തയുടെ ഇല അരച്ചു പിഴിഞ്ഞ് അതേ അളവില്‍ വെളിച്ചെണ്ണ ചേര്‍ത്ത് തലയില്‍ തേക്കുക.
  • തുളസിയില അരച്ചു തലയില്‍ തേച്ചു പിടിപ്പിക്കുക.
  • അരച്ച വെളുത്തുള്ളിയും ചെറുനാരങ്ങാനീരും തലയില്‍ പുരട്ടി കുറച്ചുക ഴിഞ്ഞ് കഴുകിക്കളയുക.
  • തലയോട്ടിയില്‍ വയമ്പു പുരട്ടിയശേഷം അല്പം കഴിഞ്ഞ് കഴുകുക.