ഓരോ സമയവും മനസ്സ് കടന്നു പോകുന്നത് ഓരോ വഴിക്കാണ്.. പഴയ കാല ഓർമ്മകൾ ഒക്കെ ഇങ്ങനെ തികട്ടി വന്നപ്പോ എഴുതാൻ തോന്നി.. എഴുതുന്നു..


പണ്ടെനിക്ക് തോന്നിയിരുന്നു കാശുള്ള വീട്ടിൽ ജനിച്ചാൽ കൊള്ളാം ആയിരുന്നെന്ന് .. കൊച്ച് നാളിലേ ധാരാളം ടൂറുകൾ … പേരും വിലയുമുള്ള സ്കൂളിൽ വിദ്യാഭ്യാസം .. കൂടിയ തുണികൾ … ഷൂ, ബാഗ് .. നിറയേ പോക്കറ്റ് മണി … 18 ആയാൽ വണ്ടി .. കുഞ്ഞുനാളിലേ നല്ല ഫ്ലുവൻ്റ് ഇംഗ്ലീഷ് സംസാരം ശീലിക്കുക … ഗേൾഫ്രണ്ട്സ് …  വീട്ടിൽ കാറുകൾ .. വാഷിംഗ് മെഷീൻ … എ.സി …. അങ്ങനങ്ങനെ …
വലുതായി ഇന്ന് ചിന്തിക്കുമ്പോൾ ഞാൻ അങ്ങനെ ജനിക്കാത്തതിൽ സന്തോഷം തോന്നുന്നു …
ജീവിതത്തിൽ എല്ലാ സാഹചര്യങ്ങളോടും കൂടി ഞാൻ വളർന്നിരുന്നേൽ ഞാൻ ഞാനല്ലാതാകിയേനെ …. ഈ ചുറ്റും കാണുന്ന ഓർമകൾ … കൂട്ടുകാർ … കമുകിൻകോട് സ്കൂൾ , പാറശാല സ്കൂൾ … കോളേജ് … ഇന്നെനിക്ക് ചുറ്റുമുള്ള ഫ്രണ്ട്സ് പോലും എനിക്ക് സമാനിപ്പിക്കപെട്ടത് ഞാൻ ഇങ്ങനെ ജനിച്ചത് കൊണ്ടല്ലേ!
നാം വളർന്ന സാഹചര്യമാണ് നമ്മെ നാമാക്കുന്നത് … ഒരുപാട് മൂല്യങ്ങൾ തിരിച്ചറിയാൻ സാധിച്ചു … ചുറ്റുമുള്ള മനുഷ്യർ ഒരു പാട് പഠിപ്പിച്ചു …
അമ്മയെ ഉപേക്ഷിച്ച് പോയ അച്ഛനിൽ നിന്ന് എങ്ങനെ ഒരച്ഛനാകാൻ പാടില്ല എന്ന് പഠിച്ചു . ആ അച്ഛനെ എല്ലാം മറന്ന് സ്വീകരിച്ചപ്പോൾ അമ്മയുടെ മഹത്വം പഠിച്ചു … ജ്യേഷ്ഠനിൽ നിന്ന് മതപരമായി ചിന്തിക്കാൻ പഠിച്ചു, നിരീശ്വരവാദിയായി തീർന്നു .. സുഹ്യത്തുക്കളിൽ നിന്ന് നിസ്വാർത്ഥമായ സ്നേഹം പഠിച്ചു ..
സ്നേഹിച്ച പെണ്ണിൽ നിന്ന് സ്നേഹം പിടിച്ച് വാങ്ങേണ്ടതല്ലാ എന്ന് പഠിച്ചു …
കഞ്ചാവടിച്ച് ജീവിതം നശിപ്പിച്ച മാമനിൻ നിന്ന് ഇത്തരം വസ്തുക്കൾ വർജിക്കാൻ പഠിച്ചു .. ഒപ്പം ജനിച്ചില്ലേലും ജ്യേഷ്ഠനെ പോലെ കാണുന്ന പെങ്ങമാരെനിക്കുണ്ടായി … അങ്ങനെ പലതും …
ഒരു വ്യക്തി രൂപപ്പെടുന്നത് അയാൾ വളർന്ന സാഹചര്യങ്ങൾ അടിസ്ഥാനം ആക്കിയാണ്.. കൂടെ ഉള്ള കൂട്ടുകാരെ അടിസ്ഥാനമാക്കി.. കുഞ്ഞിലേ നല്ലതിനെയും ചീത്തയെയും  തിരിച്ചറിഞ്ഞവർ ആണ് സത്യത്തിൽ മിടുക്കർ.. ഈ ലോകത്തു അനേകം കാപട്യങ്ങൾ നടക്കുന്നു .. ചുറ്റും കണ്ണോടിച്ചാൽ എനിക്കവ കാണാം.. എന്നും എക്കാലവും ബട്ടർഫ്ലൈ ഇഫക്റ്റിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.. ചുറ്റുമുള്ള എന്തും എല്ലാരേം സ്വാധീനിക്കാൻ കഴിയും എന്ന നിയമം ..

ഒരു നേരം തുള്ളി വെള്ളം പോലും കിട്ടാതെ പോകുന്ന അനേകലക്ഷം കുട്ടികൾ എനിക്ക് ചുറ്റുമുണ്ട് …. അങ്ങകലെ കോടാനുകോടി മനുഷ്യർ ഉടുതുണിക്ക് പോലും പൈസ ഇല്ലാതെ കഷ്ടപെടുമ്പോൾ … തീർച്ചയായും ഞാൻ സ്വർഗ്ഗത്തിൽ ആണ് ജീവിക്കുന്നത് …
ഈ എഴുത്ത് ചെറിയ ഒരു ഉപദേശമാണ് …. നിൻ്റെ ജീവിതമാണ് നിന്നെ നീ ആക്കുന്നത് .. ഞാൻ അങ്ങനെയായിരുന്നേൻ നന്നായിരുന്നു എന്ന് വ്യഥാ ചിന്തിക്കരുത് …. കാരണം ഈ ഭൂമിയിൽ ബുദ്ധിയുള്ള ഒരു ജീവിയായി ജനിക്കാൻ കഴിഞ്ഞത് തന്നെ ഏറ്റവും നല്ല കാര്യം … മറുവശത്ത് ബുദ്ധിമാന്ദ്യം ജന്മനാ ഉള്ള കുട്ടികൾ എന്നെ വേദനിപ്പിക്കുന്നു …  ഈ ജീവിതം എന്ന് പറയുന്നത് ഈ ഒന്ന് തന്നെയാണ് … ഇനി സ്വർഗമോ നരകമോ ഇല്ല … ഇത് സ്വർഗമാക്കാൻ കഴിവുള്ളവനും നീ തന്നെ നരകമാക്കാൻ കഴിവുള്ളവനും നീ തന്നെ … ഞാനീ ജീവിതം സ്വർഗമായി കാണാൻ ആഗ്രഹിക്കുന്നു .. നീയോ?